3 വിധത്തിൽ വളരെ സോഫ്റ്റ് പാലപ്പം എളുപ്പത്തിൽ ഉണ്ടാക്കാം.! പാലപ്പം ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കൂ; | 3 Easy Palappam Recipes

407

സാധാരണയായി വീടുകളിൽ ബ്രേക്ക്ഫാസ്റ്റ് ആയി ഉണ്ടാക്കുന്ന ഒരു വിഭവം ആണല്ലോ പാലപ്പം. പല രീതികളിൽ പാലപ്പം ഉണ്ടാക്കുന്നവർ ഉണ്ട്. വളരെ എളുപ്പത്തിൽ എങ്ങനെ പാലപ്പം ഉണ്ടാക്കിയെടുക്കാം എന്നുള്ള മൂന്നു വ്യത്യസ്ത രീതികളെക്കുറിച്ച് പരിചയപ്പെടാം.

ആദ്യത്തെ റെസിപ്പിക്കുവേണ്ടി കുറച്ചു പച്ചരി ഒരു ബൗളിൽ എടുക്കുക. പച്ചരി ഇല്ല എന്ന് ഉണ്ടെങ്കിൽ അതിനു പകരമായി പൊന്നിയരിയും ഉപയോഗിക്കാവുന്നതാണ്. 2 കപ്പ് അരി മിനിമം നാല് മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് നന്നായി കഴുകി മാറ്റി വയ്ക്കുക.

അടുത്തതായി അരി അരച്ച് എടുക്കുന്നത് തേങ്ങാപ്പാലിൽ ആണ്. ഒരു തേങ്ങ ചിരണ്ടി കുറച്ച് വെള്ളം ഒഴിച്ച് രണ്ട് ഗ്ലാസ് തേങ്ങാപ്പാൽ മാറ്റിയെടുക്കുക. എന്നിട്ട് മിക്സിയുടെ ജാറിൽ പച്ചരി ഇട്ട് തേങ്ങ പാലും ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക.

അരി അരച്ചെടുക്കുന്ന കൂട്ടത്തിൽ അരടീസ്പൂൺ ഈസ്റ്റും ആവശ്യത്തിന് പഞ്ചസാരയും ഉപ്പും കൂടി ചേർത്ത് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം മാവ് പറഞ്ഞു പൊങ്ങി വരുവാനായി കുറച്ചു സമയം മാറ്റി വയ്ക്കുക.

തണുപ്പുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ പെട്ടെന്ന് പൊങ്ങി വരുവാനായി ചെറിയ ചൂടുവെള്ളം ഒരു പാത്രത്തിൽ എടുത്തിട്ട് അതിലോട്ട് നമ്മുടെ മാവ് ഇരിക്കുന്ന പാത്രം ചെറുതായി ഇറക്കിവെക്കുക.

അര മണിക്കൂർ വെച്ചതിനു ശേഷം വെള്ളം കളഞ്ഞു വീണ്ടും കുറച്ചു ചൂടു വെള്ളത്തിൽ വയ്ക്കുകയാണെങ്കിൽ പെട്ടെന്നു തന്നെ പൊങ്ങിവരും. അല്ലെങ്കിൽ ഒരു ബ്ലാങ്ങേറ്റ് കൊണ്ട് മൂടി വെക്കുന്നത് നല്ലതാണ്. ഇതുപോലെ വളരെ വ്യത്യസ്തമായ രീതിയിൽ പാലപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കൂടുതലറിയാൻ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.

Video credit: Veena’s Curryworld

More Recipes : Soft Idli Recipe

Easy Butter Naan Recipe

Crispy Masala Dosa Recipe

LEAVE A REPLY

Please enter your comment!
Please enter your name here