അഞ്ചു മിനിറ്റ് കൊണ്ട് വീടുകളിൽ തന്നെ എളുപ്പം ഉണ്ടാക്കിയെടുക്കാം വുന്ന ഒരു സിമ്പിൾ പലഹാരം നോക്കാം. തീ ഒന്നും കത്തിക്കാതെ തന്നെ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവം ആണിത്. കുട്ടികൾക്കെല്ലാം ഇഷ്ടപ്പെടുന്ന വളരെ നല്ല ഒരു പലഹാരം കൂടി ആയിരിക്കും ഇത്.

ചേരുവകൾ
- പാൽ
- പാൽപ്പൊടി
- ബ്രഡ്
- പഞ്ചസാര
- നെയ്യ്
- ജാമം
- ഡെസിഗ്നേറ്റഡ് കോക്കനട്ട്
തയ്യാറാക്കുന്ന വിധം
ഇതിനായി ആദ്യം വേണ്ടത് പാലാണ്. ഒരു അര കപ്പ് പാൽ എടുത്ത് ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യമായ പഞ്ചസാര ആവശ്യാനുസരണം ഇട്ടു കൊടുക്കുക. അടുത്തതായി പഞ്ചസാര നല്ലപോലെ ഒന്ന് അലിഞ്ഞു വരുന്നവരെ അത് ഒന്ന് ഇളക്കി കൊടുക്കുക.
ശേഷം പാല് മാറ്റിവെച്ചിട്ട് അടുത്തതായി നമുക്ക് വേണ്ടത് ഒരു അരക്കപ്പ് പാൽപ്പൊടി ഒരു ബൗളിലേക്ക് ഇടുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും ഇതിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ട് ടേബിൾസ്പൂൺ ജാമും കൂടി ചേർത്ത് നല്ലപോലെ ഒന്നു മിക്സ് ചെയ്ത് ഇളക്കിയെടുക്കുക. നെയ് ന് പകരം ബട്ടർ ചേർത്താലും മതിയാകും.
ശേഷം നമുക്ക് എത്ര പലഹാരമാണ് വേണ്ടത് അത്രയും അളവിൽ ബ്രഡ് എടുത്തിട്ട് ബ്രഡ്ന്റെ നാലുവശവും കട്ട് ചെയ്തു കളഞ്ഞതിനുശേഷം നമ്മൾ നേരത്തെ മാറ്റിവെച്ച പാലിൽ മുക്കി ഞെക്കി എടുക്കുക. ശേഷം ബ്രെഡ് പാലിൽ മുക്കാത്ത വശത്ത് നമ്മൾ തയ്യാറാക്കി വച്ചിരുന്ന ക്രീമും കൂടി ചേർക്കുക.
ശേഷം ബ്രെഡ് നന്നായി ചുരുട്ടിയെടുത്ത് ഡെസിഗ്നേറ്റഡ് കോക്കനട്ട് കൂടി കവർ ചെയ്ത് എടുക്കുക. ബ്രെഡും പാൽപ്പൊടിയും ഒക്കെ വെച്ചിട്ട് വളരെ എളുപ്പം ചെയ്തെടുക്കാവുന്ന വിഭവം തയ്യാറായിരിക്കുകയാണ് എല്ലാവരും വീടുകളിൽ ട്രൈ ചെയ്യുമല്ലോ.
Video Credits : Amma Secret Recipes
More Recipes : Tasty Unniyappam Recipe