നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഹലുവ. കോഴിക്കോടൻ ഹൽവ പാലക്കാടൻ ഹൽവ എന്നിങ്ങനെ പലതരത്തിലുള്ള ഹൽവയുണ്ട്. അവിലും പഴവും വെച്ചിട്ട് ഈസി ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു ഹൽവയുടെ റെസിപ്പി നമുക്ക് നോക്കാം. കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുന്ന നല്ല ആരോഗ്യപരമായ ഒരു റെസിപ്പി ആണിത്. പഴം കൊണ്ടുള്ള ഹൽവ നമ്മൾ സാധാരണ കഴിക്കുന്ന ആണെങ്കിൽ പോലും ഈ അവലും പഴവും വെച്ചിട്ട് ചെയ്യുന്ന ഹൽവ ഒന്നു നോക്കാം.
ചേരുവകൾ
- അവിൽ 1 കപ്പ്
- പഴം 6 എണ്ണം
- തേങ്ങാപാൽ 250ml
- ശർക്കര 300 ഗ്രാം
- ഏലക്ക പൊടിച്ചത് 1 ടേബിൾ സ്‌പൂൺ
- അണ്ടിപരുപ്പ്, ബദാം
തയ്യാറാക്കുന്ന വിധം
ഇതിനായി ആദ്യം വേണ്ടത് ഒരു കപ്പ് അവിലും ആറ് പഴവും ആണ്. ഏത് തരം പഴവും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ആദ്യമായി അവിൽ ഒരു അഞ്ചു മിനിറ്റ് വരെ ഒന്ന് റോസ്റ്റ് ചെയ്തെടുക്കണം. ശേഷം ഒരു മിക്സിയുടെ ജാർ ഇട്ട് നന്നായി ഒന്ന് പൊടിച്ചെടുക്കുക. എന്നിട്ട് അതിലേക്ക് 250ml തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് പഴം ചെറുതായി കട്ട് ചെയ്തു ഒരു മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ചെടുക്കുക.
ശേഷം ഇവ രണ്ടും കൂടി ഒരുമിച്ച് മിക്സിയുടെ ജാർ ഇട്ട് അടിച്ചെടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിനു മുകളിലേക്ക് 300ഗ്രാം ശർക്കര ഒന്നര കപ്പ് വെള്ളത്തിൽ ചെയ്തെടുത്ത ശർക്കരപ്പാനി ഒഴിക്കുക. ശേഷം നന്നായിട്ട് മിക്സ് ചെയ്തെടുക്കുക. ഒട്ടും കട്ടയില്ലാതെ ലൂസ് ആയി തന്നെ മിക്സ് ചെയ്ത് എടുക്കാൻ ശ്രദ്ധിക്കണം.
അതിനുശേഷം അടുപ്പ് കത്തിച്ചു ഒരു പാൻ വയ്ക്കുക, അതിലേക്കു ഈ മിക്സ് ചെയ്തു വെച്ചിരിക്കുന്ന ബാറ്റർ ഒഴിച്ചു നന്നായി ഇളക്കുക. ബാറ്റർ മുറുക്കിവരുന്നതിനു അനുസരിച്ചു അതിലേക്കു നെയ്യ് ചേർത്ത് നന്നായി ഇളക്കുക. ബാറ്റർ മുറുക്കിവന്നതിനു ശേഷം അടുപ്പ് ഓഫ് ചെയ്തു അതിനെ തണുപ്പിക്കാനായി ഒരു പാത്രത്തിലേക്കു മാറ്റി വയ്ക്കുക.