നല്ല നാടൻ പോത്തിറച്ചി ഉലർത്തിയത്; ഈസി ആയി എങ്ങനെ പാകം ചെയ്യാം

388
ചേരുവകൾ
  • പോത്തിറച്ചി 1 കിലോ
  • സവാള 4 എണ്ണം
  • പച്ചമുളക് 4 എണ്ണം
  • തക്കാളി 1
  • വെളുത്തുളളി 1 തുടം
  • ഇഞ്ചി 1 വലിയ കഷ്ണം
  • മല്ലി ഇല
  • കറിവേപ്പില ആവശ്യത്തിന്
  • കുരുമുളകുപൊടി -2 1/2 ടേബിൾ സ്‌പൂൺ
  • മല്ലി പൊടി 1 ടേബിൾ സ്‌പൂൺ
  • മഞ്ഞൾ പൊടി 1 ടീ സ്‌പൂൺ
  • ഗരം മസാല 2 ടീ സ്‌പൂൺ
  • മുളക് പൊടി 1/4 ടേബിൾ സ്‌പൂൺ
  • ഉപ്പ് പാകത്തിന്
  • എണ്ണ 1/4 കപ്പ്
തയ്യാറാക്കുന്ന വിധം

പോത്തിറച്ചി ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്തതിനുശേഷം 1 മണിക്കൂർ നേരത്തേക്ക് മാറ്റിവക്കുക. പിന്നീട് കുക്കറിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് തക്കാളി നന്നായി പേസ്റ്റാക്കി എടുക്കുക. അതിലേക്ക് നേരത്തെ മിക്സ് ചെയ്തുവെച്ച പോത്തിറച്ചി ചേർത്തു വേവിച്ചെടുക്കുക. വെളളം ചേർക്കാതിരിയ്ക്കാൻ ശ്രദ്ധിക്കണം.

ഇറച്ചി വേവുന്ന സമയം കൊണ്ട് സവാള ചെറുതായി അരിഞ്ഞു ബാക്കിയുള്ള എണ്ണയിൽ ഇട്ട് ഗോൾഡൻ കളർ ആകുന്നവരെ നന്നായി വഴറ്റിയ ശേഷം കറിവേപ്പില, ഇഞ്ചി, വെളുത്തുളളി ചതച്ചത്, പച്ചമുളക് രണ്ടായി കീറിയത് എന്നിവ ചേർത്തു വീണ്ടും വഴറ്റുക. അതിലേക്ക് മല്ലിപൊടിയും ഗരം മസാലയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം വേവിച്ചെടുത്ത പോത്തിറച്ചി കൂടെ ചേർക്കുക. ഇതിലേക്ക് കുരുമുളക്പൊടിയും മല്ലി ഇലയും ഇട്ട് എല്ലാം കൂടെ ഇളക്കി 5 മിനിട്ട് ചെറിയ തീയിൽ അടച്ചുവെച്ചു വേവിച്ചെടുക്കുക.അസ്സൽ രുചിയുള്ള പോത്തു ഉലത്തിയത് റെഡി.

LEAVE A REPLY

Please enter your comment!
Please enter your name here