റവ കൊണ്ട് വളരെ സിമ്പിൾ ആയി തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവത്തെ കുറിച്ച് നമുക്ക് നോക്കാം.
ചേരുവകൾ
- റവ
- സവാള
- പച്ചമുളക്
- ഇഞ്ചി
- കായപ്പൊടി
- കുരുമുളക്പൊടി
- ജീരകം
- ഉപ്പ്
- തൈര്
തയ്യാറാക്കുന്ന വിധം
ആദ്യം വേണ്ടത് ഉപ്പുമാവ് ഉണ്ടാക്കാൻ എടുക്കുന്ന റവ ഒരു ഗ്ലാസ് എടുക്കുക. എന്നിട്ട് റവ ഒരു മിക്സിയുടെ ജാറിൽ ഇട്ട് ഒന്നു പൊടിച്ചെടുക്കുക. ഇങ്ങനെ പൊട്ടിച്ചെടുത്ത റവ ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ഇനി ഇതിലേക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞതും, ഇഞ്ചിയും പച്ചമുളകും ചേർത്ത് ആവശ്യത്തിനു ഉപ്പും, ഒരു നുള്ള് ജീരകവും, കുറച്ച് കായപ്പൊടിയും, ഒരു സ്പൂൺ കുരുമുളകുപൊടിയും ചേർത്തു നന്നായി ഇളക്കി എടുക്കുക.
വിഭവത്തിന് നല്ല സോഫ്റ്റ് കിട്ടണം എന്നുണ്ടെങ്കിൽ സോഡാപ്പൊടി ചേർക്കാവുന്നതാണ്. പിന്നെ കുറച്ച് തൈര് കൂടി ചേർക്കുക. ആവശ്യമുള്ളവർ തൈര് ചേർത്താൽ മതിയാകും. അല്ലാത്തവർ വെള്ളം ചേർത്താൽ മതിയാകും. വടക്ക് ആവശ്യമായ പരുവത്തിൽ തൈര് ഒഴിക്കുക അല്ല എന്നുണ്ടെങ്കിൽ പകുതി തൈര് പകുതി വെള്ളവും മിക്സ് ചെയ്തു കുഴച്ചു എടുത്താൽ മതിയാകും.
ഒരു പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം കുഴച്ചു വച്ചിരിക്കുന്ന റവ യിൽ നിന്നും കുറച്ചെടുത്ത് കൈകൊണ്ട് ഉരുട്ടി അതിനുശേഷം പരത്തി മധ്യഭാഗത്തായി ഒരു തുളയിട്ട് തിളച്ച എണ്ണയിലേക്ക് ഇടുക. ഉഴുന്നു കൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിൽ കുതിർക്കാൻ വയ്ക്കുകയും അരച്ചെടുക്കാൻ ഉള്ള പ്രയാസവും ഉണ്ട്.
കുറച്ചുസമയം കഴിയുമ്പോൾ നമ്മൾ ഇട്ട വട ഒന്ന് തിരിച്ചിട്ടു വറക്കുക. പെട്ടെന്ന് ഒക്കെ ഒരു നാലുമണി പലഹാരം ആയി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവമാണിത്.
Video credit: Grandmother Tips
More Recipes : How to make Malabar style tasty Kalathappam