2 നേന്ത്രപ്പഴം കൊണ്ടൊരു കിടിലൻ പലഹാരം! ഏതു നേരവും കഴിക്കാം. ഇത് ഒരെണ്ണം മതി കഴിച്ചുകൊണ്ടേയിരിക്കും നമ്മൾ, ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നേന്ത്രപ്പഴം കൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരത്തിന്റെ കിടിലൻ റെസിപ്പിയാണ്. ഇതുണ്ടാക്കാനായി നമ്മൾ ഒരു പൊടിപോലും ഉപയോഗിക്കുന്നില്ല. അപ്പോൾ എങ്ങിനെയാണ് വളരെ ടേസ്റ്റിയും സോഫ്‌റ്റും ആയ ഈ നാലുമണി പലഹാരം ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ചേരുവകൾ
- ഏത്തപ്പഴം 2 എണ്ണം
- നെയ്യ്
- കോഴിമുട്ട 4 എണ്ണം
- 1/4 കപ്പ് തിളപ്പിച്ചാറിയ പാൽ
- പാൽപ്പൊടി 2
- 1/4 കപ്പ് പഞ്ചസാര
- ഏലക്കായ ചതച്ചത്
- ഒരു നുള്ള് മഞ്ഞൾപൊടി

തയ്യാറാക്കുന്ന വിധം
അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 2 നേന്ത്രപ്പഴമാണ്. നല്ല പഴുത്ത പഴമല്ല, മീഡിയം പഴുത്ത പഴമാണ് നമ്മൾ ഇതിനായി എടുക്കേണ്ടത്. നേന്ത്രപ്പഴം തോളെല്ലാം കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക. അടുത്തതായി ചൂടായ ഒരു പാനിലേക്ക് 1 tbsp നെയ്യ് ചേർത്ത് ചൂടാക്കുക.
എന്നിട്ട് ഇതിലേക്ക് മുറിച്ചുവെച്ചിട്ടുള്ള നേന്ത്രപ്പഴം ഇട്ടുകൊടുക്കുക. അതിനുശേഷം നേന്ത്രപ്പഴം തിരിച്ചും മറിച്ചും ഇട്ട് ഗോൾഡൻ കളർ വരുന്നതുവരെ ചെറുതായി ഒന്ന് വറുത്തെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 4 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക.
എന്നിട്ട് അതിലേക്ക് 1/4 കപ്പ് തിളപ്പിച്ചാറിയ പാൽ, 2 tbsp പാൽപ്പൊടി, 1/4 കപ്പ് പഞ്ചസാര, 2 ഏലക്കായ ചതച്ചത്, 2 നുള്ള് മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. അടുത്തതായി ഒരു പാനിലേക്ക് ഇപ്പോൾ മിക്സിയിൽ അടിച്ചെടുത്ത ബാറ്റർ ഒഴിച്ചുകൊടുക്കുക.
എന്നിട്ട് ചെറിയ തീയിൽ ചൂടാക്കുക. ഏകദേശം 1 മിനിറ്റ് കഴിയുമ്പോൾ നേരത്തെ വറുത്തെടുത്ത നേന്ത്രപ്പഴം അതിൽ വെച്ചുകൊടുക്കാവുന്നതാണ്. അതിനുശേഷം 1/4 tsp നെയ്യ് ഇതിന്റെ അരികു വശങ്ങളിൽ ഒന്ന് ഒഴിച്ചുകൊടുക്കുക. ഇനി ഇത് മൂടിവെച്ച് വേവിച്ചെടുക്കുക.
അതിനുശേഷം ഇതിന്റെ മുകൾഭാഗം വേവാൻ വേണ്ടി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വീണ്ടും നെയ്യ് പുരട്ടിയ ശേഷം പാനിലേക്ക് മറിച്ചിട്ടശേഷം ചെറിയ തീയിൽ വേവിച്ചെടുക്കുക. പിന്നീട് ഇത് പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. അങ്ങിനെ നമ്മുടെ സ്നാക്ക് റെഡി.
video
Video credit: Mums Daily
More Recipes : Rava Vada Recipe